News Desk

2021-06-24 10:37:46 am IST

തിരുവനന്തപുരം: കേരളത്തിലെ പെട്രോള്‍ വില 100 കടന്നു. തമിഴ്‌നാട്-കേരള അതിര്‍ത്തിയായ പാറശ്ശാലയിലാണ് പെട്രോള്‍ വില 100 കടന്നത്. ഡീസല്‍ ലിറ്ററിന് 95.62 രൂപയായി. പെട്രോളിന് 26 പൈസയും ഡീസലിന് എട്ട് പൈസയുമാണ് ഇന്ന് കൂട്ടിയത്.

കോഴിക്കോട് പെട്രോളിന് 98.23 രൂപയായി. ഡീസലിന് 93.43 രൂപയാണ്. കൊച്ചിയില്‍ പെട്രോള്‍ വില 97.86 രൂപയും ഡീസലിന് 94.79 രൂപയുമായി. ഈ മാസം 12-മത്തെ തവണയാണ് ഇന്ധനവില കൂട്ടിയത്. പ്രീമിയം പെട്രോളിന് നേരത്തെ തന്നെ കേരളത്തില്‍ 100 കടന്നിരുന്നു.

അതേസമയം, അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ധനവില വര്‍ധനയ്ക്ക് ഇടവേളയുണ്ടായിരുന്നു. മെയ് നാല് മുതല്‍ തുടങ്ങിയ വില വര്‍ധന ജൂണിലും തുടരുകയാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top