News Desk

2021-12-05 03:19:15 pm IST
മസ്‌കത്ത്: ഒമാനില്‍ പെട്രോളുമായെത്തിയ ടാങ്കറിന് തീപിടിച്ചു. അഗ്‌നിശമന സേന സംഘം അപകടം അറിഞ്ഞ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

ദോഫാര്‍ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗമാണ് തീയണച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ലാല വിലായത്തിലെ അവാഖ് വ്യവസായ മേഖലയില്‍ വെച്ചാണ് പെട്രോളുമായെത്തിയ ടാങ്കറില്‍ അഗ്‌നിബാധയുണ്ടായത്. ആര്‍ക്കും പരിക്കേല്‍ക്കാതെ തീ നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം അധികൃതര്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top