Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ഫാസ്റ്റ്ഫുഡ് കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും മാതാപിതാക്കൾ ഈ വിഷയത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ അറിയിച്ചു. 

ഫാസ്റ്റ്ഫുഡ്  ഭക്ഷണം  ദഹനവ്യവസ്ഥയെ ബാധിക്കുന്നുവെന്നും കുട്ടികളിൽ അലസത , ഷീണം , തുടങ്ങി ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുവെന്നും  പിഎച്ച്സിസി പറയുന്നു. 

ഫാസ്റ്റ്ഫുഡിൽ പോഷകമൂല്യമില്ലെന്നും ഉയർന്ന അളവിൽ കൊഴുപ്പ്, കലോറി, ഉപ്പ്, പഞ്ചസാര എന്നിവ അടങ്ങിയിട്ടുണ്ടെന്നും  ഇത് വലിയ അളവിൽ കഴിക്കുന്നതിനാൽ ആരോഗ്യം വഷളാകുമെന്നും  അൽ വക്ര ആരോഗ്യ കേന്ദ്രത്തിലെ പോഷകാഹാര വിദഗ്ധൻ മഹമൂദ് അൽ തുഖി പറഞ്ഞു. 

കുട്ടികളെ മാത്രമല്ല,ഫാസ്റ്റ്ഫുഡ് ശീലമാക്കിയ കുടുബത്തിലെ എല്ലാവർക്കും ആരോഗ്യപരമായ പ്രശ്നങ്ങള് ഉണ്ടാകുന്നുവെന്നും ആരോഗ്യപരമായ  കുടുബാന്തരീക്ഷം ഉണ്ടാകാൻ ഭക്ഷണത്തിലും ശ്രദിക്കണമെന്നും പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ ചൂണ്ടിക്കാട്ടി.
Top