Breaking News
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഒമ്പത് കാറുകൾ കൂട്ടിയിടിച്ചു | ഖത്തറിൽ പൊതുമരാമത്ത് വകുപ്പ് പുതിയ അണ്ടർ പാസ് തുറന്നു | ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തറിന്റെ എട്ട് വിമാനങ്ങൾ കൂടി പുറപ്പെടും | കേരളാ പോലീസിന്റെ 25 റൈഫിളുകൾ കാണാതായെന്ന വാർത്ത വ്യാജമെന്ന് | ഖത്തറിൽ ഹൈഡ്രോപോണിക് രീതിയിലുള്ള തക്കാളി കൃഷി വിജയത്തിലേക്ക് | കത്താറ പൈതൃക കേന്ദ്രത്തിന്റെ പ്രഥമ അൽ വാസ്മി ഗാർഡൻ ഫെസ്റ്റിവൽ നാളെ ആരംഭിക്കും | കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന സംശയമുയര്‍ത്തി മനീഷ് തിവാരി; 'The Eyes of Darkness' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തു | കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരമാണെന്ന് ഹിന്ദു മഹാസഭ | സ്ത്രീകളെ ഉപയോഗിച്ച് ഫോണ്‍ കെണി; ഇസ്രായേല്‍ സൈനികരുടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു | ഊർജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കാൻ തർഷീദ് മത്സരങ്ങൾ നടത്തുന്നു |
2019-07-10 03:58:19am IST
സഞ്ചരിക്കുന്ന അർബുദ പരിശോധനാ യൂണിറ്റിൽ ഇതുവരെ പരിശോധനയ്ക്ക് വിധേയമായത് 2,000ത്തിലധികം വനിതകൾ. പ്രാഥമിക ആരോഗ്യ സംരക്ഷണ കോർപറേഷന്റെ (പിഎച്ച്‌സിസി) ദേശീയ സ്തന-ഉദര അർബുദ പരിശോധനാ പദ്ധതിയായ സ്‌ക്രീൻ ഫോർ ലൈഫിന്റെ ഭാഗമാണ് സഞ്ചരിക്കുന്ന അർബുദ പരിശോധനാ യൂണിറ്റ്. വനിതകളുടെ സ്വകാര്യത സംരക്ഷിച്ചാണു പരിശോധന. വിദഗ്ധരായ വനിതാ ഡോക്ടർമാരും മാമോഗ്രാം ടെക്‌നീഷ്യരും നഴ്‌സുമാരുമാണ് യൂണിറ്റിലുള്ളത്.  

സ്തന, ഉദര അർബുദ പരിശോധന നേരത്തെയാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽക്കരണമാണ് ലക്ഷ്യം.. പൊതു സ്ഥലങ്ങളിലും മറ്റും ബോധവൽക്കരണ പരിപാടികളിൽ സഞ്ചരിക്കുന്ന യൂണിറ്റും പങ്കാളിയാകുന്നുണ്ടെന്ന് സ്‌ക്രീൻ ഫോർ ലൈഫ് മേധാവി ഡോ.മറിയം അൽമാസ്. . വനിതകൾക്ക് വീട്ടിലെത്തിയും തൊഴിലിടങ്ങളിലെത്തിയും പരിശോധന ഉറപ്പാക്കിയാണ് യൂണിറ്റിന്റെ പ്രവർത്തനം. 45-നും 69-നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ലക്ഷ്യമിട്ടാണ് സ്‌ക്രീൻ ഫോർ ലൈഫ് നടപ്പാക്കുന്നത്. 

Top