News Desk

2021-05-28 09:46:38 pm IST


മനില: തങ്ങളുടെ പൗരന്മാര്‍ക്ക് കൊവിഡ് പരിശോധനക്ക് ചാര്‍ജ് ഈടാക്കിയെന്നാരോപിച്ച് ഫിലിപ്പൈന്‍സിലേക്ക് തൊഴിലാളികളെ അയക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചതായി മനില അറിയിച്ചു. കൊവിഡ് പരിശോധനക്ക് പുറമെ ഫിലിപ്പൈന്‍ തൊഴിലാളികളില്‍ നിന്നും  ക്വറന്റൈന്‍, ഇന്‍ഷൂറന്‍സ് എന്നിവക്കും പണം ഈടാക്കിയതായി സര്‍ക്കാര്‍ ആരോപിച്ചു. 

ഇക്കാര്യത്തില്‍ വ്യക്തത വരുത്താതെ സൗദിയിലേക്ക് ഇനി തൊഴിലാളികളെ അയക്കില്ലെന്ന് മനില തൊഴില്‍ മന്ത്രാലയം ചൂണ്ടിക്കാട്ടി. 2019-ലെ കണക്കുകള്‍ പ്രകാരം സൗദിയിലെ പ്രധാനപ്പെട്ട തൊഴില്‍ വിഭാഗമാണ് ഫിലിപൈന്‍ പൗരന്മാര്‍. ഒരു മില്യണിലധികം ഫിലിപ്പിനോകള്‍ സൗദിയില്‍ വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്തു വരുന്നുണ്ട് എന്നാണ് കണക്കുകള്‍. 

2020-ല്‍ മാത്രം 1.8 ബില്യണ്‍ ആണ് ഫിലിപ്പിനോകള്‍ സൗദിയില്‍ നിന്നും സ്വദേശത്തേക്ക് അയച്ചിരിക്കുന്നത്. സൗദിയിലെ വിവിധ തൊഴില്‍ മേഖകളകള്‍ക്ക് താല്‍ക്കാലികമായെങ്കിലും ഈ സര്‍ക്കാര്‍ തീരുമാനം പ്രതികൂലമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.  


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ
Top