News Desk

2021-04-09 03:44:49 pm IST
വാഷിങ്ടണ്‍: അമേരിക്കന്‍ ദേശീയ ഫുട്‌ബോള്‍ ലീഗിന്റെ മുന്‍ താരം സൗത് കരോലൈനയില്‍ രണ്ടു കുട്ടികളെയുള്‍പെടെ അഞ്ചുപേരെ വെടിവെച്ചുകൊന്നു. ശേഷം സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു. അമേരിക്കന്‍ ലീഗില്‍ വിവിധ ക്ലബുകള്‍ക്കായി കളിച്ച ഫിലിപ് ആദംസ് ആണ് കൂട്ട വെടിവെപ്പ് നടത്തിയത്. 

70 കാരനായ ഡോ.റോബര്‍ട്ട് ലെസ്ലി, ഭാര്യ ബാര്‍ബറ പിന്നെ അവരുടെ ചെറുമക്കളെയുമാണ് ഫിലിപ് ആദംസ് കൊലപ്പെടുത്തിയത്. ഒരാള്‍ അത്യാസന്ന നിലയില്‍ ചികിത്സയിലാണ്.

ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഡോ.ലെസ്ലി നേരത്തെ ആദംസിനെ ചികിത്സിച്ച ഡോക്ടറാണെന്ന് റിപ്പോര്‍ട്ടുണ്ട്. നീണ്ട കാലം യു.എസിലെ ഹില്‍ ജനറല്‍ ആശുപത്രിയില്‍ ഡോക്ടറായിരുന്നു ഡോ.ലെസ്ലി.

ആറു സീസണുകളിലായി ദേശീയ ഫുട്‌ബോള്‍ ലീഗില്‍ 78 മത്സരങ്ങളില്‍ ഇറങ്ങിയ താരമാണ് ഫിലിപ് ആദംസ്. 2015ല്‍ പ്രഫഷനല്‍ ഫുട്‌ബോളില്‍നിന്ന് വിരമിച്ചു. തന്റെ മകന്റെ ആക്രമണത്തിനും മരണത്തിനും കാരണം ഫുട്‌ബോളാണെന്ന് ഫിലിപ് ആദംസിന്റെ പിതാവ് കുറ്റപ്പെടുത്തി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top