News Desk

2021-11-25 03:54:14 pm IST
ന്യൂഡല്‍ഹി: ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി ബാങ്കില്‍ നിന്നും പണം തട്ടിയ കേസില്‍ 12 അംഗ സംഘം പിടിയിലായി.

ജാര്‍ഖണ്ഡ് ജംതര സ്വദേശികളാണ് പിടിയിലായത്. ആയിരത്തോളം കേസുകളില്‍ ഇവര്‍ പ്രതികളാണെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.

ബാംഗ്ലൂര്‍, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നായാണ് 12 പേരെ പൊലീസ് അറസ്റ്റ് ചെയതത്. വ്യാജ വെബ്‌സൈറ്റുകളിലൂടെയും മാല്‍വെയറുകളിലൂടെയുമാണ് ഇവര്‍ തട്ടിപ്പ് നടത്തിയതെന്ന് സൈബര്‍ സെല്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ അറിയിച്ചു. 
 
മാല്‍വെയറുകള്‍ തങ്ങളുടെ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ഇതിനിടെ ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്തുകയും ഈ വിവരങ്ങള്‍ ഉപയോഗിച്ച് ഇരകളുടെ ഫോണില്‍ നിന്ന് ഒ.ടി.പി അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തിയാണ് പണം തട്ടിയെടുത്തിരുന്നത്. 

27.10 ലക്ഷം രൂപ നഷ്ടപ്പെട്ടയാള്‍ പൊലീസില്‍ പരാതി നല്‍കിയ ശേഷമാണ് സംഭവം പുറം ലോകമറിഞ്ഞതെന്നും പൊലീസ് അറിയിച്ചു. പ്രതികള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top