News Desk

2021-05-09 05:18:06 pm IST

ദോഹ: കഴിഞ്ഞ ദിവസങ്ങളില്‍ ജെറുസലേം അല്‍ അഖ്‌സാ പള്ളി കേന്ദ്രീകരിച്ച് ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളെ കുറിച്ച് അറിയാന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ടെലിഫോണില്‍ ചര്‍ച്ചകള്‍ നടത്തി. 

ഈ വിഷയത്തില്‍ ഖത്തറിന്റെ സമ്പൂര്‍ണ പിന്തുണ ഫലസ്തീന്‍ ജനതക്കൊപ്പമാണെന്ന് അമീര്‍ പറഞ്ഞു. റമദാനില്‍ അല്‍ അഖ്‌സാ പള്ളി കേന്ദ്രീകരിച്ച് സൈന്യം നടത്തിയ ആക്രമണത്തില്‍ നിരവധി ഫലസ്തീന്‍ പൗരന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ഒട്ടനവധി പേര്‍ കൊല്ലപെടുകയും ചെയ്തിരുന്നു. 

ഖത്തര്‍ അമീര്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫലസ്തീന്‍ വിഷയത്തില്‍ ഖത്തര്‍ നിലപാട് സുസ്ഥിരമായിരിക്കുമെന്നും ഇസ്രയേലിന്റെ ആക്രമണ നിലപാടുകള്‍ ഒരുകാരണവശാലും അംഗീകരിക്കാം കഴിയില്ലെന്നും അമീര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top