Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു | ഖത്തറിലെ മൽസ്യ വില നിയന്ത്രണത്തിലെ സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ഉപഭോക്താക്കൾ | അറബ് മേഖലയിലെ ഏറ്റവും മികച്ച സമ്പത് വ്യവസ്ഥ : ഖത്തർ ഒന്നാമത് |

തിരുവനന്തപുരം: കേരളത്തെ  ദുരിതത്തിലാക്കിയ കാലവര്‍ഷക്കെടുതിയെ  സംയുക്തമായി  നേരിടുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ പോലും അപകടം ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാകുന്നുണ്ടെന്നും മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുകയാണന്നെും  സംസ്ഥാനം നേരിടുന്ന രൂക്ഷമായ മഴക്കെടുതിയെക്കുറിച്ച്‌ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും  മുഖ്യമന്ത്രി പറഞ്ഞു . ഇത്തരം സന്ദേശങ്ങള്‍ പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുന്നുവെന്നും  സൂചിപ്പിച്ചു .

നാടൊന്നാകെ മഴക്കെടുതിയെ നേരിടുകയാണ്. വീടുകളിലും മറ്റും കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഹെലിക്കോപ്റ്റര്‍ വഴി ഭക്ഷണം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top