Breaking News
മുപ്പത് ഇന്ത്യൻ തൊഴിലാളികൾ ഒമാനിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട് | ഖത്തർ- ഇന്ത്യ ലോക കപ്പ് യോഗ്യത ഫുട്ബാൾ മത്സരം മാർച്ച് മാസം ഭുവനേശ്വറിൽ | സൗദയിലെ പുണ്യ സ്ഥലങ്ങളിൽ ഫോട്ടോഗ്രാഫി നിരോധിച്ചു | ഷെയ്ഖ് ഹംദാൻ ദുബായിൽ പുതിയ മെഡിക്കൽ സെന്റർ തുറന്നു | ഖത്തറിൽ ഇന്ന് രാത്രി ശക്തമായ കാറ്റുണ്ടാവാൻ സാധ്യതയെന്ന് മുന്നറിയിപ്പ് | ചൈനയിലെ ഖത്തർ എംബസ്സി കൊറോണ വൈറസ് മരുന്നുകൾ വിതരണം ചെയ്തു | വീഡിയോ; ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തർ എയർവേയ്‌സിന്റെ അഞ്ച് വിമാനങ്ങൾ | 2022 ഖത്തർ ലോക കപ്പിനായി മൂന്ന് സ്റ്റേഡിയങ്ങൾ കൂടി പണിപൂർത്തിയാവുന്നു | സൗജന്യ മരുന്നുകളുമായി 5 ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ ചൈനയിലേക്ക് പുറപ്പെട്ടു | സുസ്ഥിരതയില്‍ ഇന്ത്യ 77-ാം സ്ഥാനത്ത്, കുട്ടികളുടെ അഭിവൃദ്ധി സൂചികയില്‍ 131 |
2019-07-15 06:05:25pm IST

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. ഒരുകാരണവശാലും ഒരു കലാലയത്തില്‍ നടക്കാന്‍ പാടില്ലാത്ത കാര്യമാണ് യൂണിവേഴ്സിറ്റി കോളേജില്‍ നടന്നതെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഒരു തരത്തിലുള്ള ലാഘവത്വവും സര്‍ക്കാരിന്റെ നടപടകളില്‍ ഉണ്ടാവില്ല. ഇപ്പോള്‍ത്തന്നെ എല്ലാവര്‍ക്കും ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അഖിലിനെ സംഘടനയില്‍ തന്നെയുള്ള ശിവരഞ്ജിത്ത്, നസീം, എന്നിവരടങ്ങിയ സംഘം നെഞ്ചില്‍ കഠാര കൊണ്ട് കുത്തി ഗുരുതരമായി പരിക്കേല്പിക്കുന്നത്. മുന്‍വൈരാഗ്യമായിരുന്നു ആക്രമണത്തിന് പിന്നില്‍. സംഭവത്തില്‍ പ്രതികളായ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Top