2021-04-06 10:54:17 pm IST
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ് അവസാനിച്ചതോടെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ജനങ്ങളോട് നന്ദി പറഞ്ഞത്. ജനാധിപത്യ മൂല്യങ്ങളും വര്‍ഗീയ വസരവാദ ആശയങ്ങളും തമ്മിലുള്ള പോരാട്ടമായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ ഈ പരിശ്രമം പാഴാവുകയില്ലെന്ന് എനിക്കുറപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തിന്റെ മതേതര ജനാധിപത്യ പാരമ്പര്യത്തെ കാക്കുന്നതിനും, വികസനത്തിന്റെ ജനകീയ മാതൃകയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനും ഇടതുപക്ഷത്തോടൊപ്പം നിന്ന കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനാധിപത്യ വിശ്വാസികളോട് ഹാര്‍ദമായി നന്ദി പറയുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top