News Desk

2021-02-02 01:58:55 pm IST
കൊച്ചി: എ.ന്‍.സി.പി വിട്ട് മാണി സി കാപ്പന്‍ ഒറ്റയ്ക്ക് യു.ഡി.എഫിലേക്ക് വരുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫ്. അദ്ദേഹത്തിനു വേണ്ടി പാലാ സീറ്റ് മാറ്റിവച്ചിട്ടുണ്ട്. കാപ്പന്‍ തന്നെ വന്നു കണ്ടിരുന്നുവെന്നും പി.ജെ. ജോസഫ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മത്സരിച്ച 15 സീറ്റില്‍ 13 ഉം കേരള കോണ്‍ഗ്രസിന് ലഭിക്കണം. ലീഗിന് കൂട്ടിനല്‍കുമ്പോള്‍ പാര്‍ട്ടിയുടേത് കുറയ്ക്കുന്നതില്‍ ന്യായീകരണമില്ല. കേരള കോണ്‍ഗ്രസിനെ കുറച്ചുകാണുന്നത് മുന്നണിക്കു നല്ലതല്ല. പാലായില്‍ ജോസ് കെ. മാണിക്ക് രണ്ടില ചിഹ്നം നല്‍കാന്‍ യു.ഡി.എഫ് തന്നോട് ആവശ്യപ്പെട്ടിരുന്നില്ലെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


ALSO WATCH



Top