ദോഹ: ഖത്തര്‍ ഫണ്ടേഷന് ഫോര്‍ സോഷ്യല്‍ വര്‍ക്കിന്റെ കീഴിലുള്ള കേന്ദ്രങ്ങളിലൊന്നായ സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ ആന്‍ഡ് സോഷ്യല്‍ ഡവലപ്മെന്റ് സെന്റര്‍ രാജ്യത്തെ സംരംഭകത്വവുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
രാജ്യത്തെ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ ചട്ടക്കൂടിലും സാമ്പത്തിക, സാമൂഹിക, മനുഷ്യവികസനത്തെ സഹായിക്കുന്നതില്‍ കമ്മ്യൂണിറ്റി പങ്കാളിത്തത്തിന്റെ പങ്ക് ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനമായും ധാരണാപത്രം ലക്ഷ്യമിടുന്നത്. സാധ്യമായ ഏറ്റവും വലിയ സംരംഭകരെയും ഉല്പാദന പദ്ധതികളുടെ ഉടമകളെയും ആകര്‍ഷിക്കുക എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്.
സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിനെ പ്രതിനിധീകരിച്ച് സബ മുഹമ്മദ് അല്‍ ഫദാലയും, ഷെയര്‍ഡ് സര്‍വീസസ് അഫേഴ്സ് ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ഖാമിസ് മുഹമ്മദ് അല്‍ കുവാരി എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ALSO WATCH