Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും |

ഖത്തറിലെ യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന ദോഹ മെട്രോയെ ഹമദ് അന്തരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന പദ്ധതി ഉടൻ നിലവിൽ വരുമെന്ന് പ്രാദേശിക പത്രം റിപ്പോർട് ചെയ്തു.

ദോഹ മെട്രോയുടെ റെഡ് ലൈൻ വികസിപ്പിച്ചു കൊണ്ട് ഹമദ് വിമാനത്താവളത്തെ ബന്ധിപ്പിക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. അതെ സമയം ഇക്കാര്യത്തിൽ റെയിൽ അധികൃതരുടെ ഭാഗത്തു നിന്ന് ആവശ്യമായ സ്ഥിതീകരണമുണ്ടായിട്ടില്ല.

ഹമദ് വിമാനത്താവളത്തിൽ നിന്ന് അടുത്തുള്ള മത്താർ ഖദീം സ്റ്റേഷനിൽ എത്തിച്ചേരാൻ വെറും പത്ത് മിനിട്ടു കൊണ്ട് പദ്ധതി സാക്ഷാത്കരിച്ചാൽ സാധിക്കുമെന്നാണ് നിരീക്ഷിക്കപെടുന്നത്.

വിമാനത്താവളം യാത്രികരുടെ ലഗേജുകളുടെ കാര്യത്തിൽ മെട്രോ ട്രെയിനുകളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഏർപെടുത്തുന്നതടക്കമുള്ള കാര്യങ്ങൾ അധികൃതർ തീരുമാനിച്ചു വരികയാണ് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

Top