News Desk

2021-05-31 06:40:10 pm IST
തിരുവനന്തപുരം: കൊവിഡ് മൂലം അനിശ്ചിതത്വത്തിലായ പ്ലസ് വണ്‍ പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ ആറു മുതല്‍ 16 വരെ പരീക്ഷകള്‍ നടത്താനാണ് തീരുമാനം. രാവിലെ 9.40 നാകും പരീക്ഷ ആരംഭിക്കുക. 

ടൈംടേബിളും പുറത്തുവന്നിട്ടുണ്ട്. പരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയയും പൊതു വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. പ്ലസ് വണ്‍ പരീക്ഷ ഓണാവധിക്കടുത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top