News Desk

2021-05-27 08:57:27 pm IST
തിരുവനന്തപുരം: കേരളത്തില്‍ പ്ലസ് വണ്‍ പരീക്ഷ ഓണാവധിയ്ക്കടുത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷാ നടത്തിപ്പുമായി സംബന്ധിച്ച ക്രമീകരണത്തിന് പൊതു വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.  

നേരത്തെ പ്ലസ് വണ്‍ പരീക്ഷ നടത്തരുതെന്ന് അടക്കമുള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി  പരീക്ഷയുമായി ബന്ധപ്പെട്ട തീരുമാനം അറിയിച്ചത്. 

എസ.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയത്തിന് നിര്‍ദ്ദേശിക്കപ്പെട്ട അധ്യാപകര്‍ കൊവിഡ് ഡ്യൂട്ടിക്ക് ഉണ്ടെങ്കില്‍ അവരെ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top