Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു |

വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ ബാഹ്യ ഇടപെടല്‍ വേണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് പ്രധാന മന്ത്രി നരേന്ദ്രമോദി.

കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ ആവശ്യമില്ലെന്ന് മോദി വ്യക്തമാക്കി. ഫ്രാന്‍സില്‍ വെച്ച് നടക്കുന്ന ജി 7ഉച്ചക്കോടിക്കിടെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ തന്നെയുള്ള ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ മറ്റൊരു രാജ്യത്തെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല എന്നാണ് മോദി പറഞ്ഞത്.

1947-ന് മുന്‍പ് ഇന്ത്യയും പാക്കിസ്ഥാനും ഒന്നായിരുന്നു. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും അതു ഒന്നിച്ചു നിന്ന് പരിഹരിക്കാനും ഞങ്ങള്‍ക്കാവും. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത് ഉഭയകക്ഷി പ്രശ്‌നമാണ് മറ്റ് രാജ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

അതേസമയം കശ്മീര്‍ വിഷയം മോദിയുമായി ചര്‍ച്ച ചെയ്‌തെന്നും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നാണ് മോദി പറയുന്നതെന്നും ട്രംപ് വ്യക്തമാക്കി.

കശ്മീര്‍ വിഷയം പാക്കിസ്ഥാനുമായി ഇന്ത്യ സംസാരിക്കുമെന്നും ശുഭകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യയ്ക്കാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Top