News Desk

2021-04-27 09:58:43 pm IST

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മായി നര്‍മദബെന്‍ മോദി (80) കൊവിഡ് ബാധിച്ച് മരിച്ചു. അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

അഹമ്മദാബാദിലെ ന്യൂ റാണിപില്‍ മക്കളോടൊപ്പം താമസിക്കുകയായിരുന്നു നര്‍മദ ബെന്‍. കൊവിഡ് ബാധിച്ച് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് 10 ദിവസം മുമ്പാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് നരേന്ദ്ര മോദിയുടെ ഇളയ സഹോദരന്‍ പ്രഹ്ലാദ് മോദി അറിയിച്ചു.

നരേന്ദ്ര മോദിയുടെ പിതാവ് ദാമോദര്‍ദാസിന്റെ സഹോദരനായ ജഗജീവന്‍ ദാസിന്റെ ഭാര്യയാണ് അന്തരിച്ച നര്‍മദാബെന്‍. ജഗജീവന്‍ ദാസ് നേരത്തെ മരിച്ചിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top