Breaking News
ടെലികോം വകുപ്പിന് എയർടെൽ 10,000 കോടി രൂപ കുടിശ്ശിക നൽകി | ഇന്ത്യൻ ആർമിയിലെ വനിതാ ഓഫീസർമാർക്ക് കമാണ്ടർ പദവി നൽകണം; കേന്ദ്രത്തിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി | കാശി-മഹാകാല്‍ എക്സ്പ്രസിന്റെ ബി കോച്ചില്‍ ശിവ ക്ഷേത്രം | വന്‍ നിരക്കിളവുമായി എയര്‍ ഇന്ത്യ; 290 ദിര്‍ഹം മുതല്‍ ടിക്കറ്റുകള്‍ | പൗരത്വ ഭേദഗതി നിയമം; നിയമസഭയിൽ പ്രമേയം പാസ്സാക്കാനൊരുങ്ങി തെലങ്കാന | ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കല്‍ 48 മണിക്കൂര്‍ മുമ്പേ അറിയിക്കേണ്ട ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി | പുതിയ ഓഫർ പ്ലാനുകളുമായി ഒറെഡൂ വൺ നെറ്റ്‌വർക്ക് സർവീസുകൾ | 'തൊട്ടുകൂടായ്മ ഇല്ലാതാക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും എന്താണ് ചെയ്തത്'; കേന്ദ്രത്തിന്റെ സംവരണ വിരുദ്ധനീക്കത്തിനെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രി | ഹണിട്രാപ്പ്: നാവിക സേനയുടെ രഹസ്യങ്ങള്‍ പാകിസ്ഥാനു വേണ്ടി ചോര്‍ത്തിയ 13 ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍ | ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തവർക്ക് ഇനി മുതൽ വാഹനങ്ങൾ വാങ്ങാൻ സാധിക്കില്ല; പുതിയ നിയമവുമായി സൗദി അറേബ്യ |
2019-08-19 03:13:49am IST

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച ഗള്‍ഫിലെത്തും. ഈമാസം 23ന് യു.എ.ഇ സന്ദര്‍ശിക്കുന്ന അദ്ദേഹം അടുത്തദിവസം ബഹ്റൈനിലെത്തും. സന്ദര്‍ശത്തിനിടെ യു.എ.ഇയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് പ്രധാനമന്ത്രി ഏറ്റുവാങ്ങും. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്.

ഈമാസം 23 മുതല്‍ 25 വരെയാണ് പ്രധാനന്ത്രിയുടെ ഗള്‍ഫ് പര്യടനം. 23ന് യു.എ.ഇയിലെത്തുന്ന മോദി 24 ന് ബഹ്റൈനിലേക്ക് തിരിക്കും. ബഹ്റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി 25 നാണ് മടക്കം.

അബൂദബിയിലെത്തുന്ന പ്രധാനമന്ത്രി യു.എ.ഇ ഉപസര്‍വ സൈന്യാധിപനും അബൂദബി കിരീടാവാകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍നഹ്‍യാനുമായി കൂടിക്കാഴ്ച നടത്തും. രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് പ്രധാനമന്ത്രിക്ക് സമ്മാനിക്കും. ഇത് മൂന്നാം തവണയാണ് മോദി യു.എ.ഇ സന്ദര്‍ശിക്കുന്നത്.എന്നാല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്റൈനില്‍ എത്തുന്നത് എന്ന പ്രത്യേകതയുണ്ട്.

ബഹ്റൈന്‍ രാജാവ് ശൈഖ് ഹമദ് ബിന്‍ ഈസ അല്‍ഖലീഫ നല്‍കുന്ന വിരുന്നില്‍ പങ്കെടുക്കുന്ന അദ്ദേഹം പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തും. ബഹ്റൈനിലെ ശ്രീകൃഷണ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിനും മോദി തുടക്കം കുറിക്കും.

Top