News Desk

2022-08-10 01:49:37 pm IST
പാലക്കാട്: വാളയാർ പീഡന കേസിൽ സി.ബി.ഐ. സമർപ്പിച്ച കുറ്റപത്രം പാലക്കാട് പോക്‌സോ കോടതി തള്ളി. തുടർന്ന് സി.ബി.ഐ.യോട് തന്നെ പുനരന്വേഷണത്തിന് ഉത്തരവിട്ടു. പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് കോടതിയുടെ വിധി.

പെൺകുട്ടികളുടെ മരണം കൊലപാതകമല്ലെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ കണ്ടെത്തലുകൾ തന്നെയാണ് സി.ബി.ഐ. സമർപ്പിച്ച കുറ്റപത്രത്തിലും ഉള്ളത്. എന്നാൽ കുട്ടികളുടെ മരണം കൊലപാതകമാണെന്നും കുറ്റപത്രം റദ്ധാക്കണമെന്നും ആരോപിച്ച് അമ്മ കോടതിയിൽ നൽകിയ ഹർജിയിലാണ് കോടതി വിധി.

നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് പെൺകുട്ടികൾ ആത്മഹത്യ ചെയ്തു എന്നാണു പൊലീസും സി.ബി.ഐ.യും കണ്ടെത്തിയത്. എന്നാൽ മക്കളെ കൊലപ്പെടുത്തിയതാണെന്ന നിലപാടിൽ അമ്മ ഉറച്ച് നിന്നു.

2017 ജനുവരി ഏഴിനാണ്‌ 13 കാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മാസം കഴിഞ്ഞ് മാർച്ച് നാലിന് ഒൻപതുവയസ്സുകാരിയെയും ഇതേ വീട്ടിന്റെ ഉത്തരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 13 വയസ്സുകാരിയുടെ മരണത്തിലെ ഏക ദൃക്‌സാക്ഷിയായിരുന്നു ഒൻപത് വയസ്സുകാരി. 
Top