Breaking News
കൊറോണ വൈറസ്; ലോകാരോഗ്യസംഘടന അടിയന്തിരയോഗം ചേര്‍ന്നു | കൊറോണ വൈറസ് ബാധ: ഹമദ് വിമാനത്താവളത്തിൽ പരിശോധന | അ​ഫ്ഗാ​നി​സ്ഥാ​നി​ലെ യു.​എ​സ് ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ നാട്ടുകാർ കൊല്ലപ്പെട്ടു | സൈന്യം ഇറാഖിൽ തുടരുമെന്ന സൂചനയുമായി പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് | സൗദിയിൽ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ | അന്റാർട്ടിക്കയിലെ വിൻസൺ കൊടുമുടി കീഴടക്കി ഖത്തറിന്റെ ഫഹദ് ബദർ | മോദി വീണ്ടും അധികാരത്തിലേറാന്‍ കാരണം ജിംഗോയിസം: ഇമ്രാന്‍ ഖാന്‍ | പൗരത്വഭേദഗതി നിയമം: ആസാദി മുദ്രാവാക്യം വിളിച്ചാല്‍ കടുത്ത ശിക്ഷയെന്ന് യോഗി ആദിത്യനാഥ് | ഗഗന്‍യാന്‍ മിഷന്‍: പരീക്ഷണത്തിന് മുന്നോടിയായി റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ | 'ഞാൻ ആര്‍.എസ്.എസുകാരനായിരുന്നു, തിരിച്ചറിവ് വന്നതോടെ മാറി'; കണ്ണൻ ഗോപിനാഥന്‍ |
ദോഹ:രാജ്യത്തിന്റെ പ്രാദേശിക കവിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് ഖത്തർ ദേശീയ ദിനാഘോഷങ്ങളിൽ ഇനി മുതൽ പ്രത്യേക കവിതാ പരിപാടികളും നടക്കും. പ്രാദേശിക കവിതകൾക്കായി 'ദിവാൻ അൽ അദാം' പ്രത്യേക പരിപാടി ദേശീയദിന സംഘാടക കമ്മിറ്റിയാണ് ആരംഭിച്ചത്.
കായിക സാംസ്‌കാരിക മന്ത്രി സലേഹ് ബിൻ ഗാനിം അൽ അലിയുടെ രക്ഷാകർതൃത്വത്തിലാണ് ദേശീയ ദിനാഘോഷങ്ങളിലേക്ക് പുതിയ കവിതാ പരിപാടികൾ ആരംഭിച്ചത്. പ്രാദേശിക അറബിക് കവിതകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിഖ്യാത കവികളെ ദോഹയിലേക്ക് ആകർഷിക്കാനും ദിവാൻ അൽ അദാം ലക്ഷ്യമിടുന്നു.

ദിവാൻ അൽ അദാമിൽ സ്വദേശികൾക്ക് മാത്രമല്ല ഖത്തറിന്റെ പ്രാദേശിക കവിതകളിൽ പ്രാവീണ്യമുള്ള ഖത്തർ ഐഡിയുള്ള പ്രവാസി കവികൾക്കും മത്സരത്തിൽ പങ്കെടുക്കാം. 4 ഘട്ടമായാണ് മത്സരം. കവിതാ രചനയിൽ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുക, കവികൾക്കിടയിൽ ആരോഗ്യകരമായ മത്സരം സൃഷ്ടിക്കൽ, യുവ തലമുറയുടെ കാവ്യാത്മക കഴിവുകൾ വളർത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ വിഭിന്നങ്ങളായ കവിതാ പ്രമേയങ്ങളാണ് മത്സരത്തിലുള്ളത്. 

മത്സരങ്ങളിലേക്കുള്ള റജിസ്‌ട്രേഷൻ ഓഗസ്റ്റ് 10ന് തുടങ്ങും. സെപ്റ്റംബർ അവസാനം വരെയാണ് സമയപരിധി. ഒക്‌ടോബർ മധ്യത്തോടെ യോഗ്യതാ റൗണ്ട് തുടങ്ങും. നവംബർ അവസാനത്തിലാണ് മത്സരത്തിന്റെ അന്തിമ ഘട്ടം. മത്സരത്തിൽ ആദ്യ 5 വിജയികൾക്ക് പുത്തൻ മോഡൽ ആഡംബര കാറുകളാണ് സമ്മാനം. 
Top