Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

അബുദാബി: യുഎഇയില്‍ രഹസ്യമായി കഞ്ചാവ് ചെടികള്‍ കൃഷി ചെയ്ത രണ്ട് ഏഷ്യക്കാരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. അല്‍ഐനിലെ ഫാമില്‍ 37 ചെടികളാണ് ഇവര്‍ വളര്‍ത്തിയത്.

അല്‍ ഐനിലെ കഞ്ചാവ് കൃഷിയും മയക്കുമരുന്ന് കടത്തും സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പൊലീസ് ഇവിടെ എത്തുന്നവരുടെയും മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്നവരുടെയും വിവരങ്ങള്‍ ശേഖരിച്ചു.

തുടര്‍ന്ന് പ്രോസിക്യൂഷന്‍ അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയശേഷം കഴിഞ്ഞദിവസം അബുദാബി പൊലീസ് സംഘം ഫാമില്‍ റെയ്ഡ് നടത്തുകയായിരുന്നു. കഞ്ചാവ് കൃഷി നടത്തിയിരുന്ന രണ്ട് പേരെയും അവിടെവെച്ചുതന്നെ അറസ്റ്റ് ചെയ്തു. ഇടപാടുകാര്‍ക്ക് ലഹരി ഉപയോഗിക്കാന്‍ ഫാമില്‍ പ്രത്യേക മുറി പോലും സജ്ജീകരിച്ചിരുന്നു.

റെയ്ഡിന്റെ ദൃശ്യങ്ങള്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ‘മരണത്തിന്റെ കൃഷിസ്ഥലം’ എന്നാണ് വീഡിയോയില്‍ ഫാമിനെ വിശേഷിപ്പിക്കുന്നത്. ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരെ വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുകയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.


Top