News Desk

2021-04-15 01:30:56 pm IST
മസ്‌കത്ത്: ഒമാനിലെ തൊഴില്‍ കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ച 27 പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. റോയല്‍ ഒമാന്‍ പൊലീസിന്റെ കോസ്റ്റല്‍ ഗാര്‍ഡാണ് ഇവരെ പിടികൂടിയത്. 

റോയല്‍ ഒമാന്‍ പൊലീസിന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 27 പേര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചതായും പ്രസ്താവനയില്‍ പറയുന്നു. 

അനധികൃതമായി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ വടക്കന്‍ അല്‍ ബാത്തിന ഗവണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള കോസ്റ്റ് ഗാര്‍ഡുകളാണ് ഇവരെ അറസ്റ്റ് ചെയ്തത്. കള്ളക്കടത്ത് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ബോട്ടുകളിലൂടെ അനധികൃതമായി രാജ്യത്തിന്റെ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കവെയാണ് ഇവര്‍ പിടിയിലായത്. 




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top