News Desk

2021-05-15 05:48:40 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് വ്യാപനത്തിനെതിരെ അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 661 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിയിരിക്കുന്നത്. ഇതില്‍ 481 പേര്‍ക്കെതിരെ പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. 

വാഹനത്തില്‍ ആളുകളുട പരിധി ലംഘിച്ചതിന് 19 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 44 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ഒമ്പത് പേര്‍ക്കെതിരെ ഇഹ്തിറാസ് ആപ്പ് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തിതിനും 108 പേര്‍ക്കെതിരെ പാര്‍ക്കിലും കോര്‍ണിഷുകളിലും കൂട്ടം കൂടിയതിനുമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. 

രാജ്യത്ത് ഇതുവരെ നടത്തിയ പരിശോധനയില്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിനും വാഹനത്തില്‍ ആളുകളുടെ പരിധി ലംഘിച്ചതിനും കൂടി 3,095 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡ് പടരാതിരിക്കാന്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വാഹനങ്ങളിലെ ആളുകളുടെ എണ്ണം നിയന്ത്രിക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയവും പൊതുജനാരോഗ്യ മന്ത്രാലയവും ആവര്‍ത്തിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top