News Desk

2021-03-25 04:46:12 pm IST
ദോഹ: കൊവിഡ് നിയമലംഘകരെ നിരീക്ഷിക്കാന്‍ ഖത്തറില്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് പൊലീസ് അറിയിച്ചു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രികോഷന്‍ സെല്‍ മേധാവി മസൂദ് ജമാല്‍ അല്‍ കഹ്താനി ഖത്തര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. 

ഇന്നലെയാണ് രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. രാജ്യത്തെ മറ്റു മന്ത്രാലയങ്ങളുടെ കൂടി സഹകരണത്തോടെയാവും നിയന്ത്രണങ്ങള്‍ നടപ്പാക്കുക. രാജ്യത്ത് പൊതുജനങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടൊന്ന് നിരീക്ഷിക്കാന്‍ ഇരുപത്തിനാലു മണിക്കൂറും പട്രോളിംഗ് ഏര്‍പ്പെടുത്തും. 

നിയമ ലംഘകരെ ശിക്ഷിക്കാന്‍ കര്‍ശന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ടാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ നിയമ ലംഘനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്നും അല്‍ കഹ്താനി ചൂണ്ടിക്കാട്ടി. നാളെ മുതലാണ് രാജ്യത്ത് പുതിയ കൊവിഡ് പ്രോട്ടോക്കോളുകള്‍ പ്രാബല്യത്തില്‍ വരിക. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top