News Desk

2021-04-06 04:15:03 pm IST
പാലക്കാട്: അട്ടപ്പാടിയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന പോളിങ് ഓഫീസര്‍ 20 അടി താഴ്ചയിലേക്ക് വീണു. ശ്രീകൃഷ്ണപുരം സ്വദേശി വിദ്യാലക്ഷ്മി (31)യാണ് അപകടത്തില്‍പ്പെട്ടത്. മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് വീണത്. പുലര്‍ച്ചെ 5.30 ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാലക്ഷ്മിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

അഗളി ഗവണ്‍മെന്റ വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തെരഞ്ഞെടുപ്പ് ജോലിക്കെത്തിയതായിരുന്നു വിദ്യാ ലക്ഷ്മി. മൂന്ന് നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top