News Desk

2021-04-06 09:49:44 am IST
തിരുവനന്തപുരം: കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് പോളിംഗ് കുതിച്ചുയരുന്നു. നഗര, ഗോരാമ വ്യത്യാസമില്ലാതെ എല്ലായിടത്തും വോട്ടര്‍മാരുടെ നീണ്ടനിരയാണുള്ളത്.

നൂറ്റി നാല്‍പ്പത് മണ്ഡലങ്ങളിലും മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തുന്നത്. രാവിലെ മുതല്‍ പല ബൂത്തിന് മുന്നിലും കനത്ത ക്യൂ രൂപപ്പെട്ടിരുന്നു. 

ആദ്യ രണ്ട് മണിക്കൂറിന് ശേഷം സംസ്ഥാനത്തെ പത്ത് ശതമാനത്തില്‍ അധികം വോട്ടര്‍മാര്‍ പോളിംഗ് രേഖപ്പെടുത്തി. നിലവിലെ വോട്ടിംഗ് ശതമാനം  17.6 ആണ്. കനത്ത വോട്ടിംഗ് ആണ് മിക്ക ഇടങ്ങളിലും രേഖപ്പെടുത്തുന്നത്. 

ചില കേന്ദ്രങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടെടുപ്പ് വൈകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 

40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തില്‍ പരമാവധി 1,000 വോട്ടര്‍മാരെ മാത്രമാണ് അനുവദിക്കു. 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്.

രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറില്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

അതേസമയം ഇരട്ട വോട്ട് ചെയ്താല്‍ ഐ.പി.സി 171 ഡി വകുപ്പ് പ്രകാരം നടപടി നേരിടേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ഒരു വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ് ഇരട്ട വോട്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top