News Desk

2022-09-24 08:10:03 pm IST
ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട്  ഗൂഢാലോചന നടത്തിയാതായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. കേരളത്തിൽ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പി.യുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇ.ഡി.യുടെ ആരോപണം.

ഈ വർഷം ജൂലൈയിൽ  ബീഹാറിലെ പറ്റ്നയിൽ വച്ച് നടന്ന റാലിയിൽ പ്രധാനമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. പ്രധാനമന്ത്രിയെ കൂടാതെ യു.പി.യിലെ ചില നേതാക്കളെയും വധിക്കാനായി ഇവർ പദ്ധതിയിട്ടിരുന്നു. ഇതിനായി ഇവർ പരിശീലനവും നേടിയതായി റിപ്പോർട്ടിൽ പറയുന്നു.

മലയാളിയായ ഷഫീഖിനെതിരെ ഗുരുതര ആരോപണങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഖത്തറിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഈ ബന്ധങ്ങൾ വഴിയാണ് ഭീകരപ്രവർത്തനങ്ങൾക്കുള്ള പണം സമാഹരിച്ചത്. ഇതുവഴി ആകെ 120 കോടി രൂപ സമാഹരിച്ചെന്നും ഇതിന്റെ തെളിവുകൾ ലഭിച്ചെന്നും ഇ.ഡി. പറഞ്ഞു. 

പി.എഫ്.ഐ. നിരോധനം ആലോചനയാകുമ്പോഴാണ് മോദിയെ വധിക്കാൻ പദ്ധതിയിട്ടു എന്ന ഗുരുതര ആരോപണം കോടതിയിൽ കേന്ദ്ര ഏജൻസി ഉന്നയിക്കുന്നത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top