News Desk

2021-05-05 05:37:30 pm IST

ന്യൂഡല്‍ഹി: വൈറസ് വ്യാപനം ഉയര്‍ന്നതോതില്‍ ആയതിനാല്‍ രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം ഉറപ്പെന്ന് കേന്ദ്ര സര്‍ക്കാര്‍. വൈറസിന് ഇനിയും മ്യൂട്ടേഷന്‍ സംഭാവിക്കാം എന്നും ഇതിനെ നേരിടാന്‍ സംസ്ഥാനങ്ങള്‍ സജ്ജമാകണമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

എന്നാല്‍, എപ്പോഴാണ് ഇത് സംഭവിക്കുകയെന്ന് വ്യക്തമല്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസറായ കെ. വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

നിലവിലെ കൊവിഡ് വൈറസ് വകഭേദങ്ങള്‍ക്ക് വാക്‌സിനുകള്‍ ഫലപ്രദമാണ്. പുതിയ വകഭേദങ്ങള്‍ ലോകമെമ്പാടും ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടേക്കാം. എന്നാല്‍ വേഗത്തില്‍ വ്യാപിക്കുന്ന വകഭേദങ്ങള്‍ കുറയും. പ്രതിരോധത്തെ പരാജയപ്പെടുത്തുന്ന വകഭേദങ്ങളും രോഗതീവ്രത കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്നവയും വ്യാപിച്ചേക്കും- വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേരളത്തില്‍ കൊവിഡിന്റെ അതിതീവ്ര വ്യാപനമാനെന്നും കേന്ദ്രം അറിയിച്ചു. കോഴിക്കോട്, എറണാകുളം, മലപ്പുറം, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് വൈറസിന്റെ അതിതീവ്ര വ്യാപനമുള്ളത്. പാലക്കാട്, കൊല്ലം ജില്ലകളിലെ സ്ഥിതിയും ഗുരുതരമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കേരളമടക്കം 10 സംസ്ഥാനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ്. 12 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം രോഗികളുണ്ട്. ജനിതകമാറ്റം വന്ന വൈറസുകളില്‍ നിലവിലെ വാക്‌സിനുകള്‍ ഫലപ്രദമാണെന്നും കേന്ദ്രം അറിയിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top