Breaking News
ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ | വിദേശത്ത് വൻ തൊഴിൽ സാധ്യതകളൊരുക്കി ഒഡെപെക് | ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു കാരണം തീവ്രവാദമെന്ന് വൈറ്റ് ഹൗസ് | അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടി പേർ എത്തുമെന്ന് ഡോണാൾഡ് ട്രംപ് | ഡൽഹിയിൽ 1,000 കോടി വിലമതിക്കുന്ന കൊട്ടാരം 400 കോടിയിൽ ചുളുവിൽ സ്വന്തമാക്കി അദാനി ഗ്രൂപ്പ് | ജോര്‍ദാന്‍, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ഖത്തര്‍ അമീര്‍ | 'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യന്‍ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ |
2019-08-11 03:08:35pm IST
തിരുവനന്തപുരം: തമിഴ് നാട്ടില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഷോളയാര്‍ ഡാം തുറന്നുവിടാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഇത് സംബന്ധിച്ച മുന്നറിയിപ്പ് തമിഴ്‌നാട്ടില്‍ നിന്ന് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓഫീസിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഡാം തുറക്കുകയാണെങ്കില്‍ വെള്ളം പറമ്പിക്കുളത്തേക്കും തുടര്‍ന്ന് കേരളത്തിലെ പെരിങ്ങല്‍കുത്തിലേക്കും വരും. ഇതുമൂലം ചാലക്കുടി പുഴയില്‍ വെള്ളം കയറാനുള്ള സാധ്യതയണ്ട് ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
Top