News Desk

2021-04-06 07:31:10 pm IST

പത്തനംതിട്ട: പത്തനംതിട്ടയില്‍ അഞ്ചു വയസ്സുകാരി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നെഞ്ചിനേറ്റ ക്ഷതമാണ് കുട്ടിയുടെ മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

പത്തനംതിട്ട കുമ്പഴയിലാണ് അഞ്ചു വയസ്സുകാരി മര്‍ദ്ദനമേറ്റ് മരിച്ചത്. തമിഴ്‌നാട് രാജപാളയം സ്വദേശി കനകയുടെ മകളാണ് മരിച്ചത്. കുട്ടിക്ക് മര്‍ദ്ദനമേറ്റതായി അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു.  സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛന്‍ അലക്‌സിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 

രണ്ടു ദിവസമായി കുട്ടിക്ക് മര്‍ദ്ദനമേറ്റിരുന്നുവെന്ന് കനക പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ ശരീരത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വരഞ്ഞ പാടുകളുണ്ട്.

നാല് മാസം മുമ്പാണ് കനകയും അലക്‌സും കുമ്പഴയിലെ വാടക വീട്ടില്‍ താമസം ആരംഭിച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷമായി പത്തനംതിട്ടയിലെ വിവിധയിടങ്ങളിലായി വീട്ടുജോലി ചെയ്തുവരികയാണ് കനക. ഇതിനിടെയാണ് അലക്‌സിനൊപ്പം താമസം തുടങ്ങിയത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top