News Desk

2021-06-10 01:22:21 pm IST
കൊല്ലം: കാമുകന്‍ യുവതി തീകൊളുത്തി കൊന്നു. ഇടമുളയ്ക്കല്‍ സ്വദേശി ആതിര(28)യാണ് മരിച്ചത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്തതിനാണ് കാമുകന്‍ ഷാനവാസ് ആതിരയെ തീകൊളുത്തി കൊന്നത്. 

കുറച്ചു നാളുകളായി ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആതിര വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ഷാനവാസ് വഴക്കിടുകയും തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. സംഭവത്തില്‍ ഷാനവാസിനും പൊള്ളലേറ്റിരുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top