News Desk

2021-05-21 09:11:05 pm IST

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ പ്രവാസി മലയാളി മരിച്ചു. 27 വര്‍ഷമായില്‍ ജിദ്ദയിലുള്ള മലപ്പുറം പൂക്കോട്ടൂര്‍ മാണിക്കാംപാറ സ്വദേശി അബ്ദുല്‍ ഖാദര്‍ പരി (58) യാണ് ഹൃദയ ശസ്ത്രകിയയുടെ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. 

ജിദ്ദ ജാമിഅ അല്‍ അന്തുലുസ് ആശുപത്രിയില്‍ വെച്ച് വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം. ജിദ്ദയിലെ ജാമിഅ പ്രദേശത്ത് മിനിമാര്‍ക്കറ്റ് നടത്തിവരികയായിരുന്നു. ഭാര്യയും നാല് മക്കളുമുണ്ട്. 

നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ് അംഗങ്ങളും പൂക്കോട്ടൂര്‍ പഞ്ചായത്ത് കെ.എം.സി.സി പ്രവര്‍ത്തകരും രംഗത്തുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ALSO WATCH


Top