News Desk

2021-04-04 10:39:38 am IST

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ബംഗ്ലാദേശ് സ്വദേശിക്ക് ഒരു കോടി ദിര്‍ഹം (20 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. രണ്ടാം സമ്മാനമായ 50 ലക്ഷം ദിര്‍ഹവും (10 കോടിയോളം ഇന്ത്യന്‍ രൂപ) ഡ്രീം കാര്‍ സീരിസില്‍ റേഞ്ച് റോവര്‍ കാറും ഉള്‍പ്പെടെ എട്ട് സമ്മാനങ്ങള്‍ ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചത്. 

008335 എന്ന നമ്പറിലെ ടിക്കറ്റിലൂടെയാണ് ബംഗ്ലാദേശ് സ്വദേശി ഷാഹിദ് അഹമ്മദ് ഒരു കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം നേടിയത്. അല്‍ഐനില്‍ താമസിക്കുന്ന ഇദ്ദേഹം ബിഗ് ടിക്കറ്റ് സ്റ്റോറില്‍ നിന്ന് നേരിട്ടായിരുന്നു ടിക്കറ്റെടുത്തത്. 

കഴിഞ്ഞ തവണ ഒന്നാം സമ്മാനം നേടിയ ഇന്ത്യക്കാരന്‍ ശിവമൂര്‍ത്തി ഗലി കൃഷ്ണപ്പയാണ് ഇത്തവണത്തെ നറുക്കെടുപ്പില്‍ വിജയിയെ തെരഞ്ഞെടുത്തത്. ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ സീരിസില്‍ ഇന്ത്യക്കാരനായ മണികണ്ഠന്‍ ത്യാഗരാജന്‍ റേഞ്ച് റോവര്‍ വേലാര്‍ കാര്‍ സ്വന്തമാക്കി. 

ഒന്നിന് പകരം രണ്ട് കോടീശ്വരന്മാരെയാണ് ഇന്നത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ തെരഞ്ഞെടുത്ത്. രണ്ടാം സമ്മാനമായ അരക്കോടി ദിര്‍ഹം മലയാളിയായ രാമന്‍ നമ്പ്യാര്‍ മോഹനാണ് ലഭിച്ചത്. ഇന്ത്യക്കാരനായ രഞ്ജി തോമസിനാണ് 3.50 ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം. ഇന്ത്യക്കാരായ മുഹമ്മദ് നിസാം തൈക്കാടന്‍ 2.50 ലക്ഷ ദിര്‍ഹത്തിന്റെ നാലാം സമ്മാനവും മുഹമ്മദ് ഷാന്‍ സലീം ഒരു ലക്ഷം ദിര്‍ഹത്തിന്റെ അഞ്ചാം സമ്മാനവും നേടി.

90,000 ദിര്‍ഹത്തിന്റെ ആറാം സമ്മാനം പാകിസ്ഥാന്‍ സ്വദേശിയായ സഹീന്‍ കൗസറിനാണ്. ഇന്ത്യക്കാരി പൂജ പണിക്കര്‍ 80,000 ദിര്‍ഹത്തിന്റെ ഏഴാം സമ്മാനം നേടി. ഇന്ത്യക്കാരനായ സഗുപാര്‍ സാതിക് പസീര്‍ അഹമ്മദിനാണ് 70,000 ദിര്‍ഹത്തിന്റെ എട്ടാം സമ്മാനം.

60,000 ദിര്‍ഹത്തിന്റെ ഒന്‍പതാം സമ്മാനം ഇന്ത്യക്കാരനായ ഗോപകുമാര്‍ കൃഷ്ണന് ലഭിച്ചു. ശ്രീലങ്കന്‍ സ്വദേശി റോഷന്‍ അരബകരുഗെയ്ക്കാണ് 50,000 ദിര്‍ഹത്തിന്റെ അവസാന സമ്മാനം. 

അതേസമയം, അടുത്ത മാസം നടക്കാനിരിക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മൂന്നുപേര്‍ക്ക് കോടികള്‍ നേടാനുള്ള അവസരമാണ് ഒരുക്കുന്നത്. മെയ് മൂന്നിന് നറുക്കെടുക്കുന്ന ബിഗ് ടിക്കറ്റ് ഡ്രീം 12 മില്യന്‍ സീരിസിലെ അടുത്ത നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹമാണ് (24 കോടിയോളം ഇന്ത്യന്‍ രൂപ) ഗ്രാന്റ് പ്രൈസ്. 

രണ്ടാം സമ്മാനമായി 30 ലക്ഷം ദിര്‍ഹവും (അഞ്ച് കോടിയിലധികം ഇന്ത്യന്‍ രൂപ) മൂന്നാം സമ്മാനമായി 10 ലക്ഷം ദിര്‍ഹവുമാണ് (ഒരു കോടിയിലധികം ഇന്ത്യന്‍ രൂപ) ലഭിക്കുക. കൂടാതെ മറ്റ് അഞ്ച് ക്യാഷ് പ്രൈസുകളും വിജയികള്‍ക്ക് ലഭിക്കും. ഡ്രീം കാര്‍ പ്രൊമോഷന്‍ വിജയികള്‍ക്ക് പോര്‍ഷെ സ്പൈഡര്‍ 718 മോഡല്‍ ആഡംബര കാറാണ് സമ്മാനം. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top