News Desk

2021-04-07 07:54:24 pm IST

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ല്യനെയര്‍ ആന്‍ഡ് ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ ഏഴ് കോടി നേടി കൊച്ചി സ്വദേശി. 10 ലക്ഷം യു.എസ് ഡോളറാണ് ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാരന്‍ ജോര്‍ജ് തോമസ് നേടിയത്. 

കഴിഞ്ഞ ഏഴു വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുന്ന ജോര്‍ജ് എടുത്ത 2016 എന്ന ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. കഴിഞ്ഞ ആറു വര്‍ഷമായി താന്‍ പതിവായി ടിക്കറ്റെടുക്കാറുണ്ടെന്ന് ദുബൈ എയര്‍പോര്‍ട്ടില്‍ സപ്ലൈ ചെയിന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന ജോര്‍ജ് തോമസ് പറഞ്ഞു. 

ഇതോടൊപ്പം നടന്ന മറ്റു നറുക്കെടുപ്പുകളില്‍ ഇന്ത്യന്‍ പ്ലസ് ടു വിദ്യാര്‍ഥി ആര്യന്‍ രവീന്ദ്ര ഷേണായിക്കും ഷാര്‍ജയില്‍ താമസിക്കുന്ന മറ്റൊരു ഇന്ത്യക്കാരന്‍ ദീപക് ശര്‍മ രഘുനാഥ് ശര്‍മയ്ക്കും ആഡംബര മോട്ടോര്‍ ബൈക്കുകള്‍ ലഭിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top