News Desk

2021-04-11 04:47:04 pm IST
ദോഹ: ഖത്തറില്‍ ഇന്‍സ്റ്റാഗ്രാം വഴിയുള്ള വിവിധ ഹെര്‍ബലുകളുടെ വില്‍പന ശക്തമെന്ന് പ്രാഥമികാരോഗ്യ കേന്ദ്രം ക്ലിനിക്കല്‍ ന്യൂട്രീഷന്‍ വിഭാഗം മേധാവി മൗദി അല്‍ ഹാജിരി ചൂണ്ടിക്കാട്ടി. സ്വയം തയ്യാറാക്കിയ വിവിധ ഹെര്‍ബല്‍ മിക്‌സുകളാണ് മരുന്നുകള്‍ എന്ന പേരില്‍ ഇന്‍സ്റ്റാഗ്രാം പോലെയുള്ള വിവിധ സമൂഹമാധ്യമങ്ങള്‍ വഴി വിറ്റഴിക്കുന്നത്. 

ഇത് വാണിജ്യ മന്ത്രാലയം പോലെയുള്ള നിരീക്ഷണ സംവിധാനങ്ങളുടെ പരിധിക്ക് പുറത്താണ്. ശരീര ഭാരം കുറയുന്നതിനായുള്ള കീറ്റോ ഡയറ്റ് എടുക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണം. രാജ്യാന്തര തലത്തില്‍ കീറ്റോ ഡയറ്റിനെതിരെ എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നിട്ടുള്ള സാഹചര്യത്തിലാണ് അധികൃതര്‍ നിര്‍ദേശം നല്‍കുന്നത്.

ഭക്ഷണക്രമങ്ങളില്‍ വിറ്റാമിനുകളുടെ അളവ് കുറവായതിനാല്‍ കീറ്റോ ഡയറ്റ് ഒരുപാട് നാള്‍ പിന്തുടരാന്‍ ശുപാര്‍ശ ചെയ്യുന്നില്ല. അതികഠിനമായ രീതിയില്‍ ശരീര ഭാരം കുറക്കാന്‍ പണിപെടുന്ന ഓണ്‍ലൈന്‍ ഗ്രൂപ്പുകളുടെ രീതികള്‍ ശ്രദ്ധയോടെ മാത്രമേ പിന്‍തുടരാവൂയെന്നും അല്‍ ഹാജിരി ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top