News Desk

2021-05-11 07:00:27 pm IST
ന്യൂഡല്‍ഹി: വാക്സിന്‍ വിതരണത്തില്‍ രണ്ടാം ഡോസ് എടുക്കാനുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 

എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും രണ്ടാം ഡോസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 8 മുതല്‍ 44 വയ്യസുവരെയുള്ളവരുടെ വാക്‌സിനേഷന്‍ തുടങ്ങുന്നതിന് മുമ്പ് രണ്ടാം ഡോസ് ലഭിച്ചിട്ടില്ലാത്തവര്‍ക്ക് വാക്‌സിന്‍ നല്‍കണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കി.

കേന്ദ്രത്തില്‍ നിന്നു ലഭിക്കുന്ന വാക്സിനില്‍ എഴുപതു ശതമാനവും രണ്ടാം ഡോസുകാര്‍ക്കായി മാറ്റിവെയ്ക്കണം. വാക്സിന്‍ പാഴാക്കുന്നതു പരമാവധി കുറയ്ക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ വാക്സിന്‍ പാഴാക്കുന്നവര്‍ ലഭിക്കുന്ന ഡോസില്‍ അത് കണ്ടെത്തേണ്ടി വരും.


വാക്‌സിന് ക്ഷാമം നേരിട്ടതിനെ തുടര്‍ന്ന് പല സംസ്ഥാനങ്ങളും മൂന്നാം ഘട്ട വാകസിനേഷന്‍ വൈക്കിപ്പിച്ചിരുന്നു. രണ്ടാം ഡോസുകാര്‍ക്ക് കൃത്യസമയത്ത് വാക്സിന്‍ കൊടുക്കുക എന്നതു പ്രധാനമാണെന്ന് സംസ്ഥാന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ആരോഗ്യമന്ത്രലയം വ്യക്തമാക്കി. രണ്ടാം ഡോസ് എടുക്കുന്നവര്‍ക്ക് എഴുപതു ശതമാനം എന്നത് നൂറു ശതമാനം വരെയാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നും കേന്ദ്രം അറിയിച്ചു. 

ഓരോ സംസ്ഥാനത്തിനും അടുത്ത രണ്ടാഴ്ചത്തേക്കുള്ള വാക്സിന്‍ വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കും. ഇതനുസരിച്ച് സംസ്ഥാനങ്ങള്‍ക്കു ബുക്കിങ് നടത്താനാവും. മെയ് 15 മുതല്‍ 31 വരെയുള്ള വാക്സിന്‍ വിതരണ വിവരങ്ങള്‍ 14ന് നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
Top