News Desk

2021-05-12 02:46:30 pm IST
ന്യൂഡല്‍ഹി: ഗര്‍ഭിണിയായ ഭാര്യ കൊവിഡ് ബാധിച്ച് മരിച്ചതിന്റെ വേദനയില്‍ കഴിയുന്ന ഭര്‍ത്താവ് ഭാര്യ മരണത്തിന് മുമ്പ് അയച്ച വീഡിയോ സന്ദേശം പങ്കുവെച്ചിരിക്കുകയാണ്. ഡോക്ടര്‍ കൂടിയായ ഡിംപിള്‍ കൊവിഡിനെ നിസാരമായി കാണരുതെന്നാണ് വീഡിയോയില്‍ പറയുന്നത്

എഴുമാസം ഗര്‍ഭിണിയായ ഭാര്യയെയും ജനിക്കാനിരുന്ന കുഞ്ഞിനെയും എനിക്ക് കൊവിഡ് മൂലം നഷ്ടപ്പെട്ടു. ഏപ്രില്‍ 26നാണ് അവള്‍ മരിച്ചത്. ജനിക്കാനിരുന്ന കുഞ്ഞും ഈ ലോകത്തോട് വിട പറഞ്ഞു, വീഡിയോ പങ്കുവച്ച് ഡിംപിളിന്റെ ഭര്‍ത്താവ് റാവിഷ് കുറിച്ചു.

കൊവിഡിനെ നിസാരമായി കാണരുത്. എനിക്ക് സംസാരിക്കാന്‍ കഴിയുന്നില്ല. മറ്റുളളവരോട് സംസാരിക്കുമ്പോള്‍ മാസ്‌ക് ധരിക്കണം. ഈ അവസ്ഥയിലൂടെ ആരും കടന്നുപോകരുതെന്ന് പ്രാര്‍ഥിക്കുന്നു. വീട്ടില്‍ ഗര്‍ഭിണികള്‍, പ്രായമായവര്‍, ചെറിയ കുട്ടികള്‍ എന്നിവരുണ്ടെങ്കില്‍ നിങ്ങള്‍ നിരുത്തരവാദപരമായി പെരുമാറരുത് എന്നാണ് ഡിംപിള്‍ കണ്ണീരോടെ വീഡിയോയിലൂടെ പറയുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top