News Desk

2022-06-06 05:34:26 pm IST
പാകിസ്താന്‍: പാകിസ്താനില്‍ ഗര്‍ഭിണിയായ യുവതിയെ അഞ്ചു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഝലം നഗരത്തിലാണ് സംഭവം നടന്നത്. 

അഞ്ച് പ്രതികള്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയി. തുടര്‍ന്ന് ഭര്‍ത്താവിനെ ആക്രമിച്ച് കെട്ടിയിട്ട ശേഷം യുവതിയെ പീഡിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിലെത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. 

ആശുപത്രി ജീവനക്കാരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. രക്തസാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി ലാഹോറിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു. കേസന്വേഷിക്കാന്‍ പഞ്ചാബ് പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിക്കുകയും പ്രതികളെ പിടികൂടാന്‍ തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 

പാകിസ്താനില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. പഞ്ചാബ് പ്രവിശ്യയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ ദുരഭിമാനത്തിന്റെ പേരില്‍ 2,439 സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും 90 പേര്‍ കൊല്ലപ്പെടുകയും ചെയ്തതായി ഫെബ്രുവരിയില്‍ പഞ്ചാബ് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top