News Desk

2022-06-30 07:27:30 pm IST
ദോഹ: ഖത്തറില്‍ ജൂലായ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോള്‍ വില ലിറ്ററിന് അഞ്ചു ദിര്‍ഹം കുറഞ്ഞ് 1.90 റിയാലാകും. 1.95 റിയാല്‍ ആയിരുന്നു ജൂണ്‍ മാസത്തിലെ വില.

സൂപ്പര്‍ ഗ്രേഡ് പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമില്ല. സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ ലിറ്ററിന് 2.10 റിയാലും ഡീസല്‍ ലിറ്ററിന് 2.05 റിയാലും ആയി തുടരും.

അന്താരാഷ്ട്ര എണ്ണ വിപണിയിലെ വ്യതിയാനങ്ങള്‍ക്കനുസരിച്ചാണ് എല്ലാ മാസവും ഒന്നാം തിയ്യതി ഖത്തര്‍ എനര്‍ജി രാജ്യത്തെ ഇന്ധനവില നിശ്ചയിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top