News Desk

2021-05-11 06:53:22 pm IST

ദോഹ: ദോഹ സീലൈനില്‍ ഈദ് സന്ദര്‍ശകര്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍. ഇത്തവണത്തെ ഈദ് അവധിക്കായി സീലൈനില്‍ നിരവധി പേര് ക്യാമ്പിങ്ങിനെത്തുമെന്നാണ് കരുതുന്നത്. ക്യാംപിങിനെത്തുന്നവര്‍ക്ക് അത്യാവശ്യമായ മെഡിക്കല്‍ സഹായം സീലൈനില്‍ പ്രത്യേക കേന്ദ്രത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. 

കൊവിഡ് പ്രോട്ടോകോളുകള്‍ കൂടി പാലിക്കാന്‍ സന്ദര്‍ശകര്‍ തയ്യാറാവണം. ഹമദ് അധികൃതരുടെ നേതൃത്വത്തിലെ ക്യാംപിങ് സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാണ്. ക്യാംപിങിനെത്തുന്നവര്‍ നിയമങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നടപടികളുണ്ടാവും. 

പ്രത്യേകിച്ച് ഭക്ഷണ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷമത വേണം. സീലൈനിലെ സാഹസിക വാഹന പ്രകടനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സീലൈന്‍ ഹമദ് ക്ലിനിക്കിലെ അധികൃതര്‍ പ്രാദേശിക പത്രത്തോട് പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
Top