2019-08-14 02:19:37am IST
ദോഹ: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പൂർത്തിയാക്കിയതായി മുതിർന്ന ഉദ്യോഗസ്ഥർ. അഡ്മിനിസ്ട്രേറ്റീവ്, ടീച്ചിംഗ് സ്റ്റാഫുകൾക്കായി ഓഗസ്റ്റ് 20 നും  വിദ്യാർത്ഥികൾക്ക്  ആഗസ്റ്റ് 25 നുമാണ് പുതിയ അധ്യയന വര്ഷം ആരംഭിക്കുന്നത്.

ആവശ്യമായ കെട്ടിടങ്ങൾ ഉറപ്പാക്കുക , ക്ലാസ് മുറികൾ, സ്കൂൾ ഫർണിച്ചറുകൾ,പാഠപുസ്തകം എന്നിവ  ലഭ്യമാക്കുക കൂടാതെ ആദ്യ ദിവസം  തന്നെ സ്കൂളുകളിലെ ഒഴിവുകൾ കണ്ടെത്താനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന്  മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ഇബ്രാഹിം ബിൻ സ്വാലിഹ് അൽ-നുയിമി പറഞ്ഞു.

ഈ തയ്യാറെടുപ്പുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നതിന് ഈദ് അൽ അദാ അവധി ദിവസങ്ങൾക്ക് ശേഷം മന്ത്രാലയം പത്രസമ്മേളനം നടത്തുമെന്ന് ഖത്തർ ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികളുടെയും സ്കൂളിന്ററിയും  സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡയറക്ടറേറ്റും തമ്മിൽ  സമ്പൂർണ്ണ സഹകരണത്തിലും ഏകോപനത്തിലുമാണ് പുതിയ അധ്യയന വർഷത്തേക്കുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്.


Top