Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഖത്തറിൽ വലിയ പെരുന്നാൾ ഒരുക്കങ്ങൾ ആരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോർട് ചെയ്തു. ഇതിന്റെ ഭാഗമായി ബലി മൃഗങ്ങൾ വലിയ അളവിൽ ഖത്തറിലെ വിവിധ മാർക്കറ്റുകളിൽ കഴിഞ്ഞ ദിവസം മുതൽ എത്തിച്ചേർന്നു തുടങ്ങി. ഇറാൻ, ആഫ്രിക്ക തുടങ്ങിയ രാഷ്ട്രങ്ങളിൽ നിന്നും ഖത്തറിലെ പ്രാദേശിക ഫാമുകളിൽ നിന്നും ബലി മൃഗങ്ങൾ വിവിധ മാർക്കറ്റുകളിൽ എത്തിച്ചേരുന്നുണ്ട്.

വലിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള കച്ചവടങ്ങൾക്കായി രാജ്യത്തെ സൂപ്പർ മാർക്കറ്റുകൾ, ഭക്ഷണ ശാലകൾ, വസ്ത്ര ശാലകൾ എന്നിവയും ഒരുങ്ങികൊണ്ടിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. കച്ചവട കേന്ദ്രങ്ങൾ അവധി ആഘോഷങ്ങളുടെ ഭാഗമായി നിരവധി ഓഫറുകളും പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. 


Top