News Desk

2021-04-26 03:23:36 pm IST
ദോഹ: ഖത്തറില്‍ ഡിസംബര്‍ ഒന്ന് മുതല്‍ പതിനെട്ട് വരെ നടക്കുന്ന അറബ് ഫുട്‌ബോള്‍ ലോകകപ്പിനുള്ള നറുക്കെടുപ്പ്  ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സുപ്രീം കമ്മറ്റി അറിയിച്ചു. 2022 ലോക കപ്പിന് മുമ്പുള്ള മിനി ലോകകപ്പ് എന്നാണ് അറബ് ലോകകപ്പിനെ അറിയപ്പെടുന്നത്. 

23ഓളം അറബ് രാഷ്ട്രങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. പൂര്‍ണമായും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് ഇന്ന് കത്താറ സാംസ്‌കാരിക കേന്ദ്രത്തിലായിരിക്കും ടീമുകളുടെ തരം തിരിക്കലുമായി ബന്ധപെട്ടു കൊണ്ടുള്ള നറുക്കെടുപ്പ് നടത്തുക. ഫിഫ റാങ്കിങ് അനുസരിച്ചുള്ള ആദ്യ പത്ത് അറബ് രാഷ്ട്രങ്ങള്‍ക്ക് നേരിട്ട് ടൂര്‍ണമെന്റിലേക്ക് പ്രവേശനവും ബാക്കിയുള്ള ടീമുകള്‍ ക്വാളിഫയര്‍  മത്സരങ്ങള്‍ക്ക് ശേഷം യോഗ്യത നേടുകയുമാണ് സംഘാടകര്‍ ഉദ്ദേശിക്കുന്നത്. 

ഈജിപ്തില്‍ നിന്നുള്ള മുഹമ്മദ് സാല, അല്‍ജീരിയന്‍ റിയാദ് മഹ്രസ്, മൊറോക്കയില്‍ നിന്നുള്ള ഹകീം സിയെഖ് എന്നീ സൂപ്പര്‍ താരങ്ങള്‍ അറബ് കപ്പില്‍ പങ്കെടുക്കും. ഖത്തറിനെ സംബന്ധിച്ചിടത്തോളം ലോകകപ്പുമായി ബന്ധപ്പെട്ട അവസാന ഒരുക്കം എന്ന രൂപത്തിലാണ് അറബ്കപ്പ് നടത്താന്‍ തീരുമാനിക്കുന്നത്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top