News Desk

2021-03-11 12:44:46 pm IST
ബൊഗോട്ട: ടെലിവിഷന്‍ ലൈവ് ചര്‍ച്ചയ്ക്കിടെ സ്റ്റുഡിയോ സെറ്റ് മോണിറ്ററിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് അവതാരകന് പരിക്ക്. ഇ.എസ്.പി.എന്‍ കൊളംബിയ ടി.വി അവതാരകനായ കാര്‍ലോസ് ഓര്‍ഡുസിനാണ് പരിക്കേറ്റത്. 

ഇ.എസ്.പി.എന്‍ കൊളംബിയ ചാനലിന്റെ ആറ് പാനലിസ്റ്റുകള്‍ പങ്കെടുക്കുന്ന ചര്‍ച്ചക്കിടെയാണ് കാര്‍ലോസിന്റെ ദേഹത്ത് സ്റ്റുഡിയോ മോണിറ്ററിന്റെ ഒരു ഭാഗം വീണത്. ശരീരത്തേക്ക് മോണിറ്റര്‍ വീണതോടെ അദ്ദേഹത്തിന്റെ മുഖം മുന്‍വശത്തെ മേശയില്‍ ഇടിയ്ക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

കാര്‍ലോസിന്റെ ശരീരത്തില്‍ ചതവും മൂക്കിന് പൊട്ടലുമുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ചാനല്‍ അറിയിച്ചു. നിരവധി പേര്‍ ആരോഗ്യവിവരം തിരക്കിയതായും തനിക്ക് മറ്റു ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും കാര്‍ലോസ് ട്വിറ്ററില്‍ കുറിച്ചു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top