News Desk

2021-06-07 03:32:56 pm IST
 ദോഹ: കൊവിഡ് കാലത്ത് സഹായമെത്തിച്ചു നല്‍കിയ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് നന്ദി അറിയിക്കുന്നതായി പരാഗ്വേ പ്രസിഡന്റ് മാറിയോ അബ്ദി ബെനിറ്റസ്. 400,000 വാക്‌സിനുകളാണ് കൊവിഡ് കാലത്ത് ഖത്തര്‍ പരാഗ്വേക്ക് നല്‍കിയത്. 

ഖത്തറിന്റേത് മികച്ച മാനുഷിക പരിഗണന വ്യക്തമാകുന്ന നിലപാടാണെന്ന് പരാഗ്വേ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ഖത്തര്‍ എയര്‍വെയ്‌സില്‍ കൂടുതല്‍ വാക്‌സിനുകള്‍ രാജ്യത്തെത്തിയിരുന്നു. വാക്‌സിനുകള്‍ വിദേശ കാര്യ മന്ത്രി ജൂലിയോ ബോര്‍ബ നേരിട്ടെത്തി ഏറ്റുവാങ്ങി. ഖത്തര്‍ സര്‍ക്കാരും പരാഗ്വേയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് ഈ സഹായ ഹസ്തമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top