News Desk

2021-05-12 03:42:05 pm IST
ദോഹ: ഖത്തറില്‍ ഇദുല്‍ ഫിത്ര്‍ നമസ്‌കാരം നിര്‍വഹിക്കാനെത്തുന്നവര്‍ കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് അവ്കാഫ് മന്ത്രാലയം. പ്രാര്‍ഥനയ്ക്ക് എത്തുന്നവര്‍ താഴെ പറയുന്ന നിബന്ധനകള്‍ പാലിക്കണം.

  • ഇദുല്‍ ഫിത്ര്‍ നമസ്‌കാരത്തിനായി പള്ളികളിലും മൈതാനങ്ങളിലും വരുന്നവര്‍ നിര്‍ബന്ധമായും ഫേസ് മാസ്‌ക് ധരിക്കണം. 

  • നമസ്‌കാരത്തിന് വരുന്നവര്‍ സ്വന്തമായി മുസല്ല (നമസ്‌കാര പായ) കൊണ്ടുവരണം.

  • സ്ത്രീകള്‍ക്കും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനമുണ്ടാവില്ല.

  • നമസ്‌കാരത്തിന് എത്തുന്നവര്‍ പരസ്പരം ഒന്നര മീറ്റര്‍ അകലമെങ്കിലും പാലിക്കണം.

  • ഹസ്തദാനം ആലിംഗനം എന്നിവ ഒഴിവാക്കുക.

  • ഇഹ്തിറാസ് ആപ്പില്‍ സ്റ്റാറ്റസ് പച്ച നിറമുള്ളവരെ മാത്രമേ അനുവദിക്കൂ

  • രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നമസ്‌കാരത്തിനായി വരരുത്.

നമസ്‌കാരത്തിന് വരുന്നവര്‍ പള്ളി മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ സംഘാടക സമിതി അംഗങ്ങളുമായി പൂര്‍ണ്ണമായും സഹകരിക്കുകയും അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണം.

ഇത്തവണ ഇദുല്‍ ഫിത്ര്‍ നമസ്‌കാരം മൈതാനങ്ങളിലും പള്ളികളിലും ആയി രാവിലെ 5.05-ന് ആണ് ആരംഭിക്കുക. 1028 പള്ളികളും ഈദ്ഗാഹുകളും ഇതിനായി സൗകര്യപ്പെടുത്തിയിട്ടുണ്ട്. പള്ളികളുടെയും പ്രാര്‍ത്ഥനാ മൈതാനങ്ങളുടെയും ഫോണ്‍ നമ്പറുകള്‍, പേരുകള്‍, പ്രദേശങ്ങള്‍ എന്നീ വിവരങ്ങള്‍ അവ്കാഫ് ഇസ്ലാമിക് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top