News Desk

2021-05-08 12:32:03 pm IST
ദോഹ: ഈദുല്‍ ഫിത്‌റിലും കൊവിഡ് പ്രതിരോധ നടപടികള്‍ തുടരുമെന്ന് ഖത്തർ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്ലാമണി. നിലവിലെ സ്ഥിതിഗതിയില്‍ മാറ്റം വരുന്നതുവരെ പ്രതിരോധ നടപടികള്‍ തുടരുമെന്നും ചിലപ്പോള്‍ ചില നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താമെന്നും യൂസഫ് അല്‍ മസ്ലാമണി കൂട്ടിച്ചേര്‍ത്തു.

കൊവിഡിന്റെ ഗുരുതരമായ ലക്ഷണങ്ങളില്‍ നിന്ന് വാക്‌സിനുകള്‍ ആളുകളെ സംരക്ഷിക്കുന്നു എന്നതിന് വ്യക്തമായ തെളിവുകള്‍ കാണുന്നത് വളരെ പ്രോത്സാഹജനകമാണെന്നും എച്ച്.എം.സിയുടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഡോ.അല്‍ മസ്ലാമണി പറഞ്ഞു.

കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച കണക്കുകള്‍ കൊവിഡ് കേസുകല്‍ പ്രകാരം 1,800 രോഗികളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായി ഡോ. അല്‍ മസ്ലാമണി പറഞ്ഞു. ഇതില്‍ 19 പേര്‍ മാത്രമാണ് വാക്‌സിനേഷന്‍ സ്വീകരിച്ചത്. ഇതിനര്‍ത്ഥം 1% രോഗികള്‍ക്ക് മാത്രമാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച 99% പേര്‍ക്കും പൂര്‍ണ്ണമായും വാക്‌സിന്‍ നല്‍കിയിട്ടില്ല.

അണുബാധയുടെ ദൈനംദിന ഗുരുതരമായ കേസുകള്‍ ക്രമാനുഗതമായി കുറയുന്നുണ്ടെന്നും ഡോ. അല്‍ മസ്ലാമണി പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചതിന് അദ്ദേഹം പൊതുജനങ്ങളോട് നന്ദി പറയുയും ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top