News Desk

2021-02-10 03:59:20 pm IST
ദോഹ: 2022 ലോക കപ്പിലെ അവസാന ഘട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഫിഫ മേധാവി ജിയാനി ഇന്‍ഫാന്റിനോ ഖത്തറിലെത്തി. ദോഹയില്‍ ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ഫിഫ മേധാവിയെ സ്വീകരിച്ചു. 

ലോക കപ്പ് ആതിഥേയത്വത്തില്‍ ഖത്തര്‍ പുലര്‍ത്തുന്ന നിതാന്തമായ ശ്രദ്ധക്ക് ഇന്‍ഫാന്റിനോ നന്ദി അറിയിച്ചു. നിലവില്‍ ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ ക്ലബ്ബ് ഫുട്ബാള്‍ ലോക കപ്പുമായി ബന്ധപെട്ടു ഇന്‍ഫാന്റിനോ ഖത്തര്‍ പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തിയതായും ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും ക്യു.എന്‍.എ പ്രസിദ്ധീകരിച്ചു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top