News Desk

2022-06-22 04:20:22 pm IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 28ന് യുഎഇ സന്ദര്‍ശിക്കും. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 26ന് ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജര്‍മനിയിലേക്ക് പോകുന്ന പ്രധാനമന്ത്രി, ഉച്ചകോടിക്ക് ശേഷമാണ് 28ന് യുഎഇയില്‍ എത്തുക. 

അന്തരിച്ച മുന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നേരിട്ട് അനുശോചനം അറിയിക്കും. ഇതിന് പുറമെ, യുഎഇയുടെ പുതിയ പ്രസിഡന്റായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനെ പ്രധാനമന്ത്രി അഭിനന്ദിക്കും. 28ന് രാത്രി തന്നെ പ്രധാനമന്ത്രി യുഎഇയില്‍ നിന്ന് മടങ്ങുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top